Thursday, August 4, 2011

നഗരങ്ങളില്‍ ചെന്ന് രാപര്‍ക്കൂ

സംസ്കാരങ്ങള്‍ രൂപപെട്ടത്‌ നഗരങ്ങളിലോ അതോ സംസ്കാരങ്ങള്‍ രൂപപ്പെട്ട പ്രദേശത്തെ നാം നഗരം എന്ന് വിളിച്ചതോ? പ്രാചീന നഗരങ്ങളെല്ലാം കാര്‍ഷിക നഗരങ്ങള്‍ ആണെന്നാണ് ഞാന്‍ അനുമാനിക്കുന്നത്. നദീതട സംസ്കാരങ്ങളിലെ നഗരങ്ങള്‍ക്ക് നദി ജീവല്‍രേഖ ആയിരുന്നു. കച്ചവടാധിസ്തിത നഗരങ്ങളാണ് ആധുനിക യുഗത്തിന്റെ സവിശേഷത. നദിയോട് ചേര്‍ന്ന് കിടക്കുന്ന നഗരങ്ങളെല്ലാം വാണിജ്യ കേന്ദ്രങ്ങള്‍ ആയി മാറി. ശുദ്ധജല സ്രോതസിലുപരി കടലിനോടുള്ള സാമീപ്യമാണ് നിര്‍ണ്ണായക ഘടകം. സമ്പന്നവും ഉയര്‍ന്ന ജീവിത നിലവാരം പുലര്ത്തുന്നതുമായ ഏതു രാജ്യത്തും ഭൂരിഭാഗം ജനങ്ങളും നഗരങ്ങളിലാണ് വസിക്കുനത്. നഗരങ്ങള്‍ ചെറുതോ വലുതോ ആകാം. പക്ഷേ അവയെല്ലാം നഗരങ്ങള്‍ തന്നേ. ഇന്ത്യയെ കണ്ടെത്തുന്നതിനായി അമ്പതിനായിരതില്പരം ഗ്രാമങ്ങളും പതിനായിരത്തോളം ചെറു പട്ടണങ്ങളും സന്ദര്‍ശിക്കുക അസാധ്യമാണ്. അതിനാല്‍ നമ്മുടെ ശ്രദ്ധ നൂറിലധികം വരുന്ന വലിയ നഗരങ്ങളില്‍ കേന്ദ്രികരിക്കേണ്ടാതയിവരും. ഒരു നഗരത്തില്‍ നിന്ന് വേറൊന്നിലോട്ടു യാത്ര ചെയ്യുമ്പോള്‍ ഗ്രാമങ്ങളും പട്ടണങ്ങളും കണ്ടേക്കാം.
നഗരങ്ങള്‍ അസന്മാര്‍ഗികതയുടെ കേന്ദ്രം , കുറ്റവാളികളും സ്വാര്‍ത്ഥന്മാരും തിങ്ങി പാര്‍ക്കുന്ന ഇടം, സാംസ്‌കാരിക പൈതൃകത്തിനു അനുയോജ്യമല്ലാത്ത ജീവിത രീതി- പരാതികള്‍ അനവധിയാണ് നഗരങ്ങളെ പറ്റി.
നഗരം വളരെ വലിയ ഒരു സാമ്പിള്‍ സ്പേസ് ആണ്. എല്ലാ തരത്തിലുള്ള ജീവനുകളും അവിടെ കണ്ടുമുട്ടുന്നത് സ്വാഭാവികം. ഒരു ഗ്രാമിണന്റെ സദാചാര സ്കേല്‍ ഉപയോഗിച്ച് നാഗരികതയുടെ സാംസ്കാരികച്യുതി അളക്കുന്നത് അര്‍ത്ഥശൂന്യമാണ്. ഗ്രാമം തരുന്ന കംഫോര്ട്ട് സോണില്‍ നിന്ന് പുറത്തു കടന്നാലേ സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകൂ. നഗരങ്ങളില്‍ ചെന്ന് രാപര്‍ക്കൂ, ജീവിതം ഹോമിക്കൂ.
"നാട്യപ്രധാനം നഗരം ദരിദ്രമായിരിക്കാം
നാട്ടിന്‍പുറം നന്മകളാല്‍ സമൃധമാന്നെന്നു മാത്രം പറയരുത് ".

No comments:

Post a Comment